മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ, ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച്, അയിരൂരിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെയും വി സി ബി യുടെയും ഉദ്ഘാടനവും, അങ്കണവാടിയുടെ ശിലാസ്ഥാപനവും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . എം കെ റഫീഖ, ഉദ്ഘാടനവും കുടിവെള്ള പദ്ധതി സമർപ്പണവും നടത്തി.
വി സി ബി ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു. നിർവഹിച്ചു.
മൂന്നാം വാർഡിൽ നിർമിക്കുന്ന അങ്കണവാടിക്ക് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ശിലാസ്ഥാപനം നടത്തി.
അംഗൺ വാടി ഭൂമിയുടെ രേഖകൾ പ്രൊഫ. വി. കെ. ബേബി കൈമാറുകയും പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങുകയും ചെയ്തു.
കുടിവെള്ള പദ്ധതിക്ക് വേണ്ട വെള്ളം എത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകിയ സൈഫുദ്ധീൻ പാലപ്പെട്ടിക്കുള്ള
ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി നൽകി.
വാർഡ് മെമ്പർമാരായ വിജിത, ശാന്താ കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു. ഒ. എം. ജയപ്രകാശ്, സി. ഇബ്രാഹിം കുട്ടി മാസ്റ്റർ, മോഹൻ ദാസ് ചോഴിയാട്ടേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്വാഗത സംഘം ചെയർമാൻ ഡോ. ഹിലാൽ അയിരൂർ സ്വാഗതവും കൺവീനർ ഒ കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
അയിരൂർ നിവാസികൾക്കായി നടപ്പിലാക്കുന്നസാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതി, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കെ. പ്രബിത വിശദീകരിച്ചു. കറപ്പൻ മാസ്റ്റർ അയിരൂർ നേതൃത്വം നൽകിയ സെഷനിൽ വിവിധ ബാങ്ക് പ്രതിനിധികൾ സംബന്ധിച്ചു. 250 പേർ സുരക്ഷാ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments