തീരദേശത്ത് പ്രതിഷേധത്തിര: എം.എൽ.എയുടെ വാഹനം മത്സ്യത്തൊഴിലാളികൾ തടഞ്ഞു
കടലേറ്റപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പി. നന്ദകുമാർ എം.എൽ.എ.യ്ക്കുനേരേ നാട്ടുകാരുടെ പ്രതിഷേധം.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
ഹിളർപള്ളി, മരക്കടവ് ഭാഗങ്ങളിലാണ് ശക്തമായ പ്രതിഷേധമുണ്ടായത്. എം.എൽ.എ.യുടെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. കടൽഭിത്തി നിർമിക്കാത്തതിലും തീരദേശവാസികളുടെ ദുരിതം കാണാൻ ഇതുവരെ എത്താത്തിലും പ്രതിഷേധിച്ചായിരുന്നു മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ എം.എൽ.എ.യ്ക്കെതിരേ തിരിഞ്ഞത്.
കഴിഞ്ഞദിവസം പൊന്നാനിയിൽ മിസ്‌രി പള്ളി ഉദ്ഘാടനത്തിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോഴും തീരസദസ്സിന് മന്ത്രി സജി ചെറിയാൻ എത്തിയപ്പോഴും മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായെത്തിയിരുന്നു.
പുതുപൊന്നാനി, ലൈറ്റ്ഹൗസ്, മരക്കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് പി. നന്ദകുമാർ എം.എൽ.എ. സന്ദർശനം നടത്തിയത്. പൊന്നാനിയിലെ സി.പി.എം. നേതാക്കളും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments