വെളിയംകോട് ഗ്രാമ പഞ്ചായത്തിൽ ജലജീവൻ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത റോഡുകളിലെ പ്രവൃത്തി ആരംഭിച്ചു.
വെളിയംകോട് ഗ്രാമ പഞ്ചായത്തിൽ ജലജീവൻ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത റോഡുകളിലെ പ്രവൃത്തി തുടങ്ങിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കല്ലാട്ടേൽ ഷംസു അറിയിച്ചു.
ചങ്ങാടം റോഡിന്‍റെ പ്രവൃത്തി ആരംഭിക്കുന്നതിന് വേണ്ടി റോഡിലെ ചളിയെല്ലാം നീക്കം ചെയ്തിരുന്നു. കോൺക്രീറ്റ് പ്രവർത്തികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ആരംഭിച്ചു, ഇതിനുശേഷം ചങ്ങാടം റോഡിലെ ബാക്കിയിടങ്ങളിൽ ഗ്രാമ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള കോൺക്രീറ്റ് പ്രവ്യത്തിയും പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്നും, റോഡിന്‍റെ ഇരു ഭാഗങ്ങളിലെ പ്രധ്യത്തിക്കായി 10 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ടെന്നും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവ്യത്തി നടക്കുന്നതിനാലാണ് കാല താമസം നേരിട്ടതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
എരമംഗലം - വെളിയങ്കോട് റോഡിലെ ടാറിംഗ് പ്രവൃത്തിയും ആരംഭിച്ചതായും, മറ്റ് വാർഡുകളിലെ വിവിധ റോഡുകളില്‍ വാട്ടർ അതോറിറ്റിയുടെ മേൽ നോട്ടത്തിലുള്ള പ്രവ്യത്തി പൂർത്തികരിക്കുന്ന മുറക്ക് തന്നെ പഞ്ചായത്തിന്‍റെ പ്രവൃത്തി പൂർത്തികരിക്കുമെന്നും, വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments