Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് കടലക്രമണത്തിൽ വീട് തകർന്നു


വെളിയങ്കോട് കടലക്രമണത്തിൽ വീട് തകർന്നു 

 വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ ശക്തമായ കടലേറ്റം. പത്തുമുറിയിലുണ്ടായ കടലേറ്റത്തിൽ വീട് തകർന്നു. തണ്ണിത്തുറക്കൽ കുഞ്ഞിമുഹമ്മദിന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നത്. തണ്ണിത്തുറയിലും കടലേറ്റമുണ്ടെങ്കിലും വീടുകൾക്ക് തകർച്ചയില്ല. ജിന്നൻ കോളനി പ്രദേശത്തെ വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമർ ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. പാലപ്പെട്ടി കാപ്പിരിക്കാട് മേഖലയിലും തൃശ്ശൂർ ജില്ലയിലെ പെരിയമ്പലം അണ്ടത്തോട് മേഖലയിലും കടലേറ്റം ശക്തമാണ്. മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന മേഖലയിൽ മാത്രം അമ്പതോളം വീടുകൾ ഭീഷണിയിലാണ്. പൊന്നാനി തീരദേശ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പാലപ്പെട്ടി, കാപ്പിരിക്കാട് മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ബോധവത്‌കരണ നൽകിയിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments