Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.എം.എം.എൽ.പി.സ്കൂളിൽ വായനദിന വാരാചരണത്തിന് തുടക്കമായി


യു.എം.എം.എൽ.പി.സ്കൂളിൽ വായനദിന വാരാചരണത്തിന് തുടക്കമായി


എരമംഗലം യു.എം.എം.എൽ.പി.സ്കൂളിൽ വായനദിന വാരാചരണത്തിന് തുടക്കമായി. രാവിലെ സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപകൻ ലിജോ.ടി.ജോബ് പി.എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് വായനദിന സന്ദേശം നൽകി. തുടർന്ന് പുതിയതായി ക്രമീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂളിലെ സീനിയർ അധ്യാപിക നസീറടീച്ചർ സ്കൂൾ ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് സമ്മാനിച്ചു.
 സ്കൂൾ ലൈബ്രറി കോ ഓഡിനേറ്റർ നീതു ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരു ലൈബ്രറി പ്രവർത്തനത്തിനും ആരംഭം കുറിച്ചു. പി.ടി.എ , എം.ടി.എ അംഗങ്ങൾ പി.ടി.എ പ്രസിഡന്റ് ശ്രീ. രാജാറാം, എം.ടി. എ പ്രസിഡന്റ് സൂര്യ ദിനേശ് , ശ്രീ സുരേഷ് പാട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിച്ച് സ്കൂളിലേക്കാവശ്യമായ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഡിറ്റോ ഡെന്നി , മെജോ ജോസ് , ഷെമീല, ജുമിയ കെ, സുധിനി , സൗധ ,ശ്രീജ എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments