സി.എം എം.യു.പി. സ്കൂളിൽ യോഗ പ്രദർശനം നടന്നു
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗ പ്രദർശനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. വർത്തമാനകാലത്തിൽ യോഗ ഒരു മനുഷ്യനിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ചും ആരോഗ്യ പരിപാലനത്തിൽ ഗൗരവം സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയിൽ വിദ്യാർത്ഥി പ്രതിനിധി കുമാരി നന്ദന സ്വാഗതം ആശംസിച്ചു. സ്കൂൾ എച്ച് എം നൗഷാദ് മാസ്റ്റർ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ഒരു മനുഷ്യൻ എത്രത്തോളം മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തുകയും യോഗദിന സന്ദേശം കൈമാറുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രഗിലേഷ് ശോഭ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യോഗ മത്സരത്തിൽ ജില്ലാ തല വിജയിയും കൂടിയായ മുഹമ്മദ് അസ്ലം അതിഥിയായിരുന്നു. സ്കൂളിലെ കായിക അധ്യാപകൻ ആനിഫ് കെ വി , അധ്യാപികയായ ഷഫീറ ടീച്ചർ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. യോഗാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക വീഡിയോ പ്രദർശനവും സ്കൂളിൽ ഒരുക്കിയിരുന്നു. ഷഫീറ ടീച്ചർ പരിപാടിക്ക് ഔപചാരികമായി നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments