Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫർണീച്ചർ ലാപ്ടോപ്പ് വിതരണം ചെയ്തു.


വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുബങ്ങളിലെ വിദ്യാർത്ഥികൾക്ക്  ഫർണീച്ചർ ലാപ്ടോപ്പ് വിതരണം ചെയ്തു. 
.. 

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  മത്സ്യ തൊഴിലാളി  കുടുംബങ്ങളിലെ വിദ്യാർത്ഥികൾൾക്ക്  പഠനോപകരണങ്ങൾ,  ലാപ്പ് ടോപ്പ്  തുടങ്ങിയവയുടെ  വിതരണ ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു. 

അഞ്ചാം ക്ലാസ് മുതൽ  പ്ലസ് ടു വരെയുള്ള  130  വിദ്യാർത്ഥികൾക്ക് അവരുടെ പഠന സൗകര്യത്തിന്  ആവശ്യമായ  മേശ, കസേര, എന്നിവയും, ഡിഗ്രി വിദ്യാർത്ഥികൾക്ക്  ലാപ്പ് ടോപ്പും,  വാർഷിക പദ്ധതിയിൽ 750000  ലക്ഷം രൂപ വകയിരുത്തിയാണ്  നൂറ്  ശതമാനം സബ്സിഡിയോടു കൂടി  ആനുകൂല്യം നൽകിയത്.

വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷ വഹിച്ച  ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ  ഹുസൈൻ പാടത്തകായിൽ , മുസ്തഫ മുക്രിയത്ത്, ഷരീഫ മുഹമ്മദ്,  താഹിർ തണ്ണിത്തുറക്കൽ,  ഹസീന ഹിദായത്ത്, കെ വേലായുധൻ   തുടങ്ങിയവർ സംസാരിച്ചു . ഫിഷറീസ് ഓഫീസർ. എ.എ  സുലൈമാൻ  പദ്ധതി വിശദീകരിച്ചു .

പ്രസ്തുത പദ്ധതിക്ക് പുറമെ 2022 - 23  വാർഷിക പദ്ധതിയിൽ മത്സ്യമേഖലയിൽ  വ്യത്യസ്ത  പദ്ധതികൾക്കായി 18.5 - ലക്ഷം  രൂപ വകയിരുത്തി കൊണ്ട്  18 മത്സ്യ വില്പനക്കാർക്ക മോട്ടോർ സൈക്കിൾ,  മത്സ്യ തൊഴിലാളി  കുടുംബങ്ങൾക്ക്  വാട്ടർ ടാങ്ക്,  ഐസ് ബോക്സ്,  തുടങ്ങി പദ്ധതികൾ  തൻ വർഷം നടപ്പാക്കിയിട്ടുണ്ട്.  2021 - 2022  വാർഷിക  പദ്ധതിയിൽ  12  മത്സ്യ തൊഴിലാളികൾക്ക്  720000 ലക്ഷം  വകയിരുത്തി , വള്ളവും , വലയും നൽകിയിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments