.

സഹജീവികളെ മനസ്സിലാക്കുന്ന മനുഷ്യരായി കുട്ടികൾ വളരട്ടെ :
റവന്യൂ മന്ത്രി. കെ. രാജൻ

പെരുമ്പടപ്പിന്റെ ജനാരോഗ്യ മേഖലയിൽ സജീവസാന്നിധ്യമായ റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനിരതമായ ആറുവർഷങ്ങൾ പിന്നിടുമ്പോൾ പ്രവർത്തന മേഖല കൂടുതൽ വിപുലമാക്കുകയാണ്. രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വീടകങ്ങളിൽ അകപ്പെട്ടുപോയ നിസ്സഹായരായ രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റൈറ്റ്സിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെന്റർ റവെന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉത്ഘാടനം ചെയ്തു.
ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി. എം.കെ. റഫീഖ തുറന്നു നൽകി.
പാലിയേറ്റിവ് കെയർ വിഭാഗം പുതിയ ഓഫീസും ക്ലിനിക്കും പബ്ലിക് സ്‌പീച് നാഷണൽ വിന്നർ അയ്ഹം ബിച്ച എടപ്പാൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എ. പി. നന്ദകുമാർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റുമാരായ ബിനീഷ മുസ്തഫ, ഷംസു കല്ലാട്ടേൽ, ബീന ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സൗദമിനി, പികെ. കൃഷ്ണദാസ്, പി.ടി. അജയ്‌മോഹൻ, അഷ്‌റഫ്‌ കോക്കൂർ, വി. ആർ. മുഹമ്മദ്‌, എകെ. അഷ്‌റഫ്‌, മൊയ്തു കൈതകാട്ടയിൽ, ഷാനവാസ്‌ തറയിൽ, എ.കെ. ജലീൽ, സംസാരിച്ചു. ചെയർമാൻ ഡോക്ടർ ഷഹീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായ എകെ. സുബൈർ സ്വാഗതവും റൈറ്റ്സ് സെക്രട്ടറി സി. ഇബ്രാഹിംകുട്ടിമാസ്റ്റർ നന്ദിയും പറഞ്ഞു.

സ്ഥാപന സാമൂച്ചയം നിലവിൽ വരുന്നതിന് വലിയ സഹായങ്ങൾ ചെയ്ത കെപി. ജമാൽ പുതിയിരുത്തി, അബൂബക്കർ മടപ്പാട്ട്, നിസാർ മാടത്തിക്കാട്ടിൽ, സി. അബ്ദു, അഷ്‌റഫ്‌ ഉളിയത്തേൽ, നിസാർ നമ്പ്രാണത്തേൽ, വികെ. ഉസ്മാൻ ജാസ്, സന്നിഹിതരായിരുന്നു.

സേവന പാതയിൽ മുന്നേറാൻ കരുത്തും കാവലും നൽകി റൈറ്റസിനൊപ്പം സഞ്ചരിച്ച പ്രവാസികളുൾപ്പെടെയുള്ള സുമനസ്സുകളെയും സന്നദ്ധ സംഘടനകളെയും യോഗത്തിൽ അനുസ്മരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com