വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്കൂളുകൾക്ക് പഠനോപകരണങ്ങൾ , പാചക പാത്രങ്ങൾ വിതരണം ചെയ്തു .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതി പ്രകാരം എൽ . പി. , യു.പി. സ്കൂളിലേക്ക് ഫർണീച്ചർ, പാചകപാത്രങ്ങൾ ,
എസ് . സി. വിദ്യാർത്ഥികൾ ക്കുള്ള പഠനോപകരണങ്ങൾ , തുടങ്ങിയവയുടെ വിതരണോ ദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വാർഷിക പദ്ധതിയിൽ 11 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .
ജി. എൽ . പി. സ്കൂൾ വെളിയങ്കോട് ന്യൂവിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ വി. ബാബു മാസ്റ്റർ പദ്ധതി വിശദീകരിച്ചു . ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗം , സുമിത രതീഷ് , കെ. കോയ
കുട്ടി മാസ്റ്റർ , തുടങ്ങിയവർ
സംസാരിച്ചു . അധ്യാപകർ പി.ടി.എ. ഭാരവാഹികൾ , രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു
ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്ക് പഠനോപകരണം , ലാപ്പ് ടോപ്പ് എന്നിവക്ക് 8 ലക്ഷം രൂപയുടെ പദ്ധതിയും , എസ്. സി. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് , ലാപ്പ് ടോപ്പ് എന്നിവക്ക് 6 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കുന്നുണ്ട് .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments