യുഎഇ എരമംഗലം, അബൂദാബി കൂട്ടായ്മ: മഹല്ല് സൗഹൃദ സംഗമവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു
അബുദാബി : യുഎഇ എരമംഗലം മഹല്ല് അബുദാബി കൂട്ടായ്‍മയുടെ ആഭിമുഖ്യത്തിൽ മഹല്ല് സൗഹൃദ സംഗമവും ഇഫ്‌താർ മീറ്റും വിപുലമായ രീതിയിൽ ബവാബ റാഹ ഹോട്ടലിൽ സംഘടിപ്പിച്ചു.
മഹല്ല് മെമ്പർമാരും കുടുംബ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം
നൂറ്റിയൻപതിൽപരം പേർ പങ്കെടുത്ത സംഗമത്തിന് ജനറൽ സിക്രട്ടറി അബ്ദുൽ റഊഫ് കുവ്വക്കാട്ടേൽ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് VV റസാഖ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ ശാക്കിർ മൗലവി ഉദ്ഘാടനം ചെയ്തു.
ഉസ്താദ് അബ്ദുൽ നാസർ അശ്‌റഫി റമളാൻ സന്ദേശവും ദുആ മജ്ലിസിന് നേത്രത്വവും നൽകി.
കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കമ്മിറ്റി തുടർന്ന് വരുന്ന ദീനീ സേവന ജീവകരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും വർഷങ്ങളോളമായി കമ്മറ്റി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന മാസാന്ത റേഷൻ, റമളാൻ കിറ്റ്, വിവിധ ചികിൽസാ, വിവാഹ, ഭവനനിർമാണ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ ചടങ്ങിൽ ചുരുക്കി അവതരിപ്പിച്ചു.
പുതുതലമുറയുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് പ്രത്യേകം ശ്രദ്ധേയമായ സംഗമം നാട്ടുകാർക്ക് പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കുവാനുമുള്ള മികച്ച അവസരമായി മാറി.
കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സികെ അബ്ദുറസാഖ്, ടിപി അഷ്റഫ്, സിക്രട്ടറി വികെ റാഷിദ്, ഇപി ഇർഷാദ്, ഖജാൻജി വികെ യൂസുഫ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments