മാറഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച
പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനസജ്ജമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച 4.30-ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.
ആറ് മെഷിനുകൾ സജ്ജീകരിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ 11 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. കൂടുതൽ മെഷിനുകൾ ലഭ്യമാവുന്നതോടെ മൂന്ന് ഷിഫ്റ്റിൽ 36 പേർക്ക് ഓരോ ദിവസവും ഡയാലിസിസ് സൗകര്യമൊരുക്കാനാണ് തീരുമാനം. മൂന്ന് ടെക്‌നീഷ്യൻ, ഒരു സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ എട്ട് ജീവനക്കാരുടെ സേവനമുണ്ട്.
ഡയാലിസിസ് സെന്റർ നവീകരിക്കുന്നതിനായി എട്ടുലക്ഷം രൂപ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിനു കീഴിലെ ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും നാട്ടിലെ സുമനസ്സുകളിൽനിന്നും സ്വരൂപിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് മികച്ചരീതിയിൽ സേവനം ചെയ്യാവുന്ന ഡയാലിസിസ് സെന്ററായി മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു പറഞ്ഞു.
29 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ നിരവധിപേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. സൗദാമിനി, പി. നൂറുദ്ദീൻ, താജുന്നീസ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum

0 Comments