Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് വ്യാപാരി വ്യവസായി ഏകോപന സമതി മാറഞ്ചേരി യൂണിറ്റ് നിവേദനം നൽകി





മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക്  വ്യാപാരി വ്യവസായി ഏകോപന സമതി മാറഞ്ചേരി യൂണിറ്റ്  നിവേദനം നൽകി

വിലക്കയറ്റവും മറ്റുമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി ഭക്ഷ്യധാന്യങ്ങൾക്കും നിത്യാപയോഗ സാധനങ്ങൾക്കടക്കം ജി.എസ്.ടി ചുമത്തിയ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നടപടികൾ പിൻവലിക്കണമെന്നും പ്രായോഗികമോ ബദലോ ഇല്ലാതെ സർക്കാർ കൈകൊണ്ട അശാസ്ത്രീയമായ പ്ലാസ്റ്റിക്ക് നിരോധനവും ജനങ്ങളെ കൂടുതൽ ഇരുട്ടിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവും പിൻവലിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം എന്നാവശ്യപ്പെട്ട് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക്  വ്യാപാരി വ്യവസായി ഏകോപന സമതി മാറഞ്ചേരി യൂണിറ്റ്  നിവേദനം നൽകി.

യൂണിറ്റ് പ്രസിഡൻ്റ് വി.കെ നജ്മുദ്ധീൻ, ജനറൽ സെക്രട്ടറി സത്താർ അമ്പാരത്ത്, നെൽജോ, ആരിഫ, ഉമ്മർ കെ.ടി. അഷ്റഫ് ലൈവ് എന്നിവർ പങ്കെടുത്തു.
പ്ലാസ്റ്റിക്ക് നിരോധനത്തിന് സംഘടന എതിരല്ല, അടുത്ത തലമുറയുടെ ജീവനും, ആവാസവ്യവസ്ഥക്കും ആഘാതം സൃഷ്ടിക്കുമെന്നുള്ളത് ഞങ്ങൾ അംഗീകരിക്കുന്നു എന്നാൽ ഈ നിരോധനം നടപ്പിലാക്കാൻ വ്യാപാര സമുഹം മാത്രം ബലിയാടാകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ  ഉണ്ടായിട്ടുള്ളത്
കടകളിലൂടെ പരിശോധന നടത്തുകയും പിടിക്കപ്പെട്ടാൽ വലിയ സംഖ്യ പിഴ ഈടാക്കുകയും ചെയ്യുമ്പോൾ, തൊട്ടു മുന്നിലൂടെ പ്ലാസ്റ്റിക്ക് കവറിൽ സാധനങ്ങൾ കൊണ്ടു പോവുന്നവരെ ചുറ്റും കാണുന്നു
ഒരു ബദൽ മാർഗ്ഗം കണ്ടെത്താതെ അശാസ്ത്രീയമായ രീതിയിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ചെറുകിട വ്യാപാര സമുഹം വല്ലാതെ ബുദ്ധിമുട്ടിലാവും എന്ന കാര്യം ഓർക്കണം
ഒട്ടനവധി ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക്ക് കവറിലാണ് ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്, അത്തരം സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ മാത്രം കുറ്റക്കാരാവുന്നത് നീതീകരിക്കാനാവില്ല.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നത് വരെ കട പരിശോധനയും, പിഴ ഈടാക്കുന്നതും നിർത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com







Post a Comment

0 Comments