റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എടപ്പാൾ സ്വദേശികൾ പിടിയിൽ.
ചങ്ങരംകുളം:കോഴിക്കോട് റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശികളായ അശ്വതി വാര്യർ, മണുകപറമ്പ് ബാബു മോൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് മുക്കം പോലീസാണ് ഇവരെ പിടികൂടിയത്. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എടപ്പാൾ സ്വദേശിയുടെ പരാതിയുള്ളത് കൊണ്ട് കഴിഞ്ഞ ദിവസമാണ് പ്രതികളെ ചങ്ങരംകുളം പൊലീസിന് കൈമാറിയത്.
റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാര്യരാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്. എടപ്പാൾ സ്വദേശിയുടെ കയ്യിൽ നിന്നും ജോലി നൽകാമെന്ന് പറഞ്ഞു ഒന്നര ലക്ഷം രൂപയോളമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
എം.കെ. ഷിജു എന്നു പറയുന്ന വ്യക്തിയായിരുന്നു പ്രധാന ഇടനിലക്കാരൻ.എസ്.സി. മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാൾ ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പാർട്ടി കുടുംബാംഗങ്ങളാണ് തട്ടിപ്പിനിരയായവരിലേറെയും.പ്രതികൾ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തിരുന്നതായി പാർട്ടി പ്രാദേശിക നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ അടക്കം നിരവധി സ്റ്റേഷനുകളിൽ സമാനമായ പരാതിയിൽ പ്രതികൾക്കെതിരെ കേസുകളുണ്ട്.മലബാറിൽ മാത്രം അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ - മെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ് . ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു . കോവിഡ് കാലമായതിനാൽ വർക് ഫ്രം ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നൽകിയത് . തുടക്കത്തിൽ 35,000 രൂപവരെ പ്രതിഫലം നൽകിയിരുന്നു.പ്രതികളെ വട്ടംകുളത്തെ വീട്ടിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ രാജേന്ദ്രൻ നായരാണ് കേസ് അന്വേഷണം നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments