Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഉന്നത വിജയികളെ അനുമോദിച്ചു


ഉന്നത വിജയികളെ അനുമോദിച്ചു

 മാറഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , മാർഗ്ഗ നിർദ്ദേശ ക്ളാസും സംഘടിപ്പിച്ചു. അനുമോദന യോഗം എം.എൽ.എ .ശ്രീ.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ.സിന്ധു, ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം ഏ.കെ.സുബൈർ , മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം ടി. മാധവൻ , സ്കൂൾ വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, പ്രിൻസിപ്പൽ സി.എം .രമാദേവി, ഹെഡ്മിസ്ട്രസ് ഏ.കെ. സരസ്വതി, പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ. പി.ശിവദാസൻ മദർ പി ടി എ പ്രസിഡന്റ് കദീജ മുത്തോടത് എന്നിവർ പ്രസംഗിച്ചു. ഏകജാലക പ്രവേശനത്തെ കുറിച്ചും പത്താം ക്ളാസിനു ശേഷമുള്ള വിവിധ പഠനസാധ്യതകളെ കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശ ക്ളാസ്സിനു എൻ.മനോജ്, ബുഷ്റ ജലീൽ ,സി.വി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അഞ്ഞൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments