മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍നിന്നുള്ള ആദ്യ കെ.എസ്.ആര്.ടി.സി ബസ് യാത്രക്ക് തുടക്കം.
പി. ഉബൈദുല്ല എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവരെ 547 പേരാണ് മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തത്. വിജയകരമായാല്‍ ഇവിടെനിന്ന് ഗവിയിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
48 യാത്രക്കാരുമായാണ് സൂപ്പര്‍ ഫാസ്റ്റ് ബസ് മലപ്പുറം ഡിപ്പോയില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക്1.45ന് യാത്ര ആരംഭിച്ചത്. രാത്രിയോട് കൂടി മൂന്നാറില്‍ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണങ്ങള്‍. മൂന്നാറില്‍ സ്ലീപ്പര്‍ ബസിലാണ് യാത്രക്കാര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം, പാര്‍ക്കുകളിലേക്കുള്ള പ്രവേശന ചെലവ് എന്നിവ മാത്രം വേണ്ടിവരും.
തിരിച്ചുള്ള യാത്രയും ഇതേ ബസില്‍ ആയിരിക്കും. ആദ്യയാത്രയില്‍ കൂടുതലും കുടുംബങ്ങളായിരുന്നു. ഞായറാഴ്ച 80 ആളുകളുമായി രണ്ട് സര്‍വിസാണ് യാത്രക്ക് ഒരുങ്ങുന്നത്. തെക്കന്‍ ജില്ലകളില്‍ കാലാവസ്ഥ പ്രശ്നമുണ്ടെങ്കിലും മൂന്നാര്‍ റൂട്ടില്‍ വൈകീട്ടുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
നഗരസഭ ചെയര്മാന് മുജീബ് കാടേരി, സ്ഥിരംസമിതി ചെയര്മാന്മാര്, വാര്‍ഡ് അംഗങ്ങള്‍, കെ.എസ്.ആര്.ടി.സി സോണല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. സെബി, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 0483-2734950, [email protected] (കെ.എസ്.ആര്.ടി.സി മലപ്പുറം), 0486 5230201, [email protected], കെ.എസ്.ആര്.ടി.സി കണ്ട്രോള് റൂം; 0471 2463799, 9447071021.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments