Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സർഗ്ഗവേദി മാറഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു


സർഗ്ഗവേദി മാറഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു


 മാറഞ്ചേരിയിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷികാഘോഷം(സർഗ്ഗോത്സവം–2026) റെഡ്പെപ്പർ ആർക്കേഡിൽ നടന്നു.
നടനും സംവിധായകനുമായ ഹരിശ്രീ യൂസഫ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.
സർഗ്ഗവേദി ചെയർമാൻ ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്ററും അവതാരകനുമായ സവാദ് മാറഞ്ചേരി പരിപാടി നിയന്ത്രിച്ചു.
മാറഞ്ചേരിയിലെ കലാ-സാഹിത്യ രംഗത്തെ മുതിർന്ന പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
ജിയോ മാറഞ്ചേരി, എ. ബി. ആർ. മാറഞ്ചേരി, ബക്കർ മാറഞ്ചേരി, കെ. വി. കെ. പനമ്പാട്, രംഭ ടീച്ചർ, അലി പുറങ്ങ്, സലാം മലയങ്കുളം എന്നിവരെ നടൻ ഹരിശ്രീ യൂസുഫ് ആദരിച്ചു. 
തുടർന്ന് ചാലക്കുടി പ്രദീപും സംഘവും മെഗാഷോ അവതരിപ്പിച്ചു. റഹ്മാൻ പോക്കർ, സുധീർ മന്നിങ്ങയിൽ, വാനിയ അലി, ശിഹാബ്, രുദ്രൻ വാരിയത്ത് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ എ.ടി. അലി സ്വാഗതം പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments