ഒളമ്പക്കടവ് പാലം: പൗരാവകാശ സംരക്ഷണ സമിതിയുടെ ഇടപെടലിൽ അടിയന്തിര നടപടിക്ക് മന്ത്രിയുടെ ഉത്തരവ്
ഒളമ്പക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,മലപ്പുറം - പാലക്കാട് മേഖലാ കേരള റോഡ് ഫണ്ട് ബോർഡിന് അടിയന്തിര നിർദ്ദേശം നൽകി. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മാറഞ്ചേരിയെയും കോലളമ്പിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിൻ്റെ പണി പുന:രാംഭിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി മന്ത്രിക്ക് നൽകിയ നിവേദനത്തിന്മേലാണ് നിർദ്ദേശം നൽകിയത്.
ടൂറിസം വകുപ്പിന് കീഴിലുള്ള ബിയ്യം പാർക്കിൻ്റെ ശോച്യാവസ്ഥയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രസ്തുത വിഷയത്തിലും വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകി.
പൗരാവകാശ സംരക്ഷണ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് നൽകിയ നിവേദനങ്ങളിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
നിവേദനം പരിഗണിച്ചതിൽ പൗരാവകാശ സംരക്ഷണ വേദി മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ പ്രസിഡൻ്റ് അഡ്വ.എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. എ. അബ്ദുൾ ലത്തീഫ്, എം.ടി നജീബ്, എൻ.കെ. റഹീം, ഏ.ടി. അലി, മുഹമ്മദുണ്ണി, അശ്റഫ് പൂച്ചാമം, ഏ.സി.കെ. റംഷാദ്, ഒ.വി. ഇസ്മായിൽ, ഖാലിദ് മംഗലത്തേൽ എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments