Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി കോൾ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകും : പി.നന്ദകുമാർ എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി


പൊന്നാനി കോൾ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകും : പി.നന്ദകുമാർ എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

പൊന്നാനി താലൂക്കിലെ കാർഷിക മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പി.നന്ദകുമാർ എം.എൽ.എ. കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചമ്രവട്ടം റെഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽ നിന്നും ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്ന ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി അടിയന്തിരമായി നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഒമ്പത് കിലോമീറ്ററിലാണ് ലിങ്ക് കനാലിന്റെ നിർമ്മാണം. 23.5 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സി.ഡബ്ല്യു.ആർ.ഡിയുടെ അന്തിമ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് എസ്റ്റിമേറ്റ് നൽകാനും യോഗത്തിൽ ധാരണയായി. പദ്ധതി യാഥാർഥ്യമാവുന്നതോടെ ബിയ്യം കായൽ ഏത് സമയത്തും ജലസമൃദ്ധമാകുന്നതോടൊപ്പം കോൾനിലങ്ങളിലും വെള്ളം ലഭ്യമാകും.

ഭാരതപ്പുഴയിൽ നിന്നും വെള്ളം പൈപ്പ് വഴി കൃഷി മേഖലയിലെ കനാലുകളിലേക്കും തോടുകളിലേക്കുമെത്തിച്ച് കർഷകർക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോൾ കർഷകർക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് ജലസേചന വകുപ്പും കൃഷിവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. ഇതോടെ പ്രദേശത്തെ പുഞ്ചകൃഷിയും കോൾ കൃഷിയും സാധ്യമാകുന്നതോടെപ്പം തവനൂർ, കാലടി പഞ്ചായത്തുകളിലെ ഉൾപ്പെടെ കുടിവെള്ളക്ഷാമത്തിനും പദ്ധതി യാഥാർഥ്യമാവുന്നതോടെ പരിഹാരമാകും

പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചന്തപ്പടി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിന് ശേഷമാണ് സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, വൈസ് പ്രസിഡന്റ് ശിവദാസ്, പൊന്നാനി നഗരസഭാ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഐ.കെ മോഹനൻ, മേജർ ഇറിഗേഷൻ എ.ഇ അജ്മൽ, സി.ഡബ്ല്യു.ആർ.ഡി.എം സയന്റിസ്റ്റ് ടി.കെ ദൃശ്യ,
കർഷക പ്രതിനിധി പി. ജ്യാതിഭാസ്, ജലസേചന വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments