അസൈനാര്‍ മാസ്റ്റര്‍ അനുസ്മരണവും
പുരസ്കാര സമര്‍പ്പണവും സംഘടിപ്പിച്ചു
പൊന്നാനി : തീരദേശ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന കെകെ അസൈനാര്‍ മാസ്റ്ററുടെ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനിയുടെ പ്രാദേശിക ചരിത്രകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ടിവി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍ക്ക് പുരസ്കാരം സമര്‍പ്പിച്ചു.
സി അബ്ദുല്‍ മജീദിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എംഇഎസ് സംസ്ഥാന ട്രഷറര്‍ ഒസി സലാഹുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എംപി മുത്തുക്കോയ തങ്ങള്‍, വി സെയ്ത് മുഹമ്മദ് തങ്ങള്‍, ഇകെ സിദ്ദീഖ്, ഫര്‍ഹാന്‍ ബിയ്യം, മുഹമ്മദ് പൊന്നാനി, കെ കുഞ്ഞന്‍ബാവ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments