മഹിളാ കൺവെൻഷൻ പൊന്നാനിയിൽ സംഘടിപ്പിച്ചു.

പൊന്നാനി: ഭാരതത്തിന്റെ അഭിമാനമായ ശ്രീ നരേന്ദ്ര മോദിജി തൃശ്ശൂരിൽ പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ കൺവെൻഷൻ പൊന്നാനി എ വി ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. പാർട്ടിയുടെ ജില്ല അധ്യക്ഷൻ ശ്രീ രവി തേലത്ത് ഉൽഘാടനം ചെയ്ത പരിപാടിയിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ സുബിഷ രമേശ്‌ അധ്യക്ഷത വഹിച്ചു.പാർട്ടിയുടെ ജില്ല വൈസ് പ്രസിഡന്റ്‌ രാജീവ്‌ കല്ലമ്മുക്ക്,മണ്ഡലം പ്രസിഡന്റ്‌ K ഗിരീഷ്കുമാർ, ജില്ല സെക്രട്ടറി ബീന സന്തോഷ്‌ , സംസ്ഥാന കൌൺസിൽ അംഗങ്ങളായ KU ചന്ദ്രൻ, KP മാധവൻ , മണ്ഡലം ഭാരവാഹികളായ ഷിനി പ്രകാശൻ, ലതിക സുകുമാരൻ, ഭാഗ്യലക്ഷ്മി, മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ ജിനി രാജേഷ്, ഷിജി രതീഷ്, അനിത ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ചു പുതിയതായി പാർട്ടിയിൽ അംഗങ്ങളായ മഹിളാ പ്രവർത്തകരെ ജില്ല പ്രസിഡന്റ്‌ ഹാരമാണിയിച്ചു സ്വീകരിച്ചു. സമ്മേളനത്തിന് ശേഷം മഹിളാ പ്രവർത്തകരുടെ പ്രകടനവും നടന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com