Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാപ്പിളപ്പാട്ട് മത്സരവും ലേഖനമത്സരവും സംഘടിപ്പിച്ചു


മാപ്പിളപ്പാട്ട് മത്സരവും ലേഖനമത്സരവും സംഘടിപ്പിച്ചു 

മാറഞ്ചേരി പഞ്ചായത്തിലെ നാലകം പ്രദേശത്തുള്ള പ്രവാസികളുടെ കൂട്ടായ്മയായ നാലകത്ത് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി അംഗങ്ങളുടെ കുട്ടികൾക്കായി 2015 മുതൽ നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരത്തിന്റെ "സീസൺ 9" വിജയകരമായി അവസാനിച്ചു . 

വാട്സാപ്പിലൂടെ നടത്തപ്പെട്ട പരിപാടിയിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സബ് ജൂനിയർ ,ജൂനിയർ , സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത് .46 കുട്ടികൾ പങ്കെടുത്ത പരിപാടി സെപ്റ്റംബർ 30 ,ഒക്ടോബർ 1 തിയ്യതികളിലായി സംപ്രേക്ഷണം ചെയ്തു . ഒക്ടോബർ 4 ബുധനാഴ്ച മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടന്നു .

അൽ അറഫ ഇസ്ലാമിക് സെന്റർ പ്രസിഡന്റും നാലകത്ത് ഇർഷാദുൽ അനാം മദ്രസ്സ ഉപദേശക സമിതി അംഗവുമായ യുസഫ് ബാഖവി ,മദ്രസ്സ സദർ റഫീഖ് അൽ ഹസനി ,വാർഡ് മെമ്പർ മെഹ്‌റലി കടവിൽ ,പൊന്നാനി എം ഇ എസ്‌ കോളേജ് അസ്സോസിയേറ്റ് പ്രൊഫസ്സർ റിയാസ് പഴഞ്ഞി , സുധീർ മന്നിങ്ങയിൽ റെഡ്‌പെപ്പർ ആർക്കേഡ് ,സുഹൈൽ ,മൻസൂർ എക്സ് ഇൻ ആർക്കിടെക്ട് , ഷക്കീർ പൂളക്കൽ cat കോർണർ , ശറഫുദ്ധീൻ കെ സിറ്റി ലെതർ ,എഴുത്തുകാരും ഗായകരുമായ സഈദ നടമേൽ ,ലൗലി നിസാർ ,ഫിറോസ് ഷാ താമലശ്ശേരി , ഇഖ്‌ബാൽ വെളിയങ്കോട് ,ഹുസൈൻ നടുകത്ത്‌ ,ബിലാൽ പരിച്ചകം എന്നിവർ വിവിധ ദിവസങ്ങളിലായി പരിപാടിയിൽ അതിഥികളായി പങ്കെടുത്തു .

റസാഖ് നാലകം ,മുസ്തഫ മാഷ് ,ഷാഹിദ് പനങ്ങാട്ടേൽ ,റഹീം കരുവടിയിൽ എന്നിവർ ചേർന്നാണ് പരിപാടി കോർഡിനേറ്റ് ചെയ്തത് .

രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കുള്ള ലേഖന മത്സരത്തിൽ ഈ വർഷം കാരുണ്ണ്യത്തിന്റെ പ്രവാചകൻ എന്ന വിഷയത്തെ ആസ്‍പദമാക്കി നടന്ന മത്സരത്തിൽ 25 സഹോദരിമാർ പങ്കെടുത്തു .

ഒക്ടോബർ 8 നു നാലകത്ത് പനങ്ങാട്ടേൽ വീട്ടിൽ നടന്ന സമ്മാന വിതരണത്തിൽ കൂട്ടായ്മ പ്രതിനിധികളായ എ കെ ഹമീദ് ,ഹാരിസ് എം ടി ,മൊയ്തു പുവ്വാലിക്കോട്ട് ,ഹംസക്കുട്ടി ,
റസാഖ് .എം എ ,അബ്ദുൽ ഗഫൂർ ഓക്കൂത്തയിൽ തുടങ്ങിയവർ പങ്കെടുത്തു . ജലീൽ സി എം ആശംസ അർപ്പിച്ചു സംസാരിച്ചു .കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം ഷാഹിദ് പനങ്ങാട്ടേൽ സ്വാഗതവും കുഞ്ഞിമോൻ ചിറ്റാറയിൽ നന്ദിയും പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments