ഗുരുവായൂരിൽ ക്ഷേത്രനടയിൽത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാം.
സ്ഥലം ദേവസ്വം നൽകും; ജീവനക്കാരെ നഗരസഭയും
ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹം രജിസ്റ്റർചെയ്യാൻ സംവിധാനമാകുന്നു. ഇതു സംബന്ധിച്ച് ഗുരുവായൂർ ദേവസ്വവും നഗരസഭയും തീരുമാനത്തിലെത്തി. രജിസ്ട്രേഷൻ കൗണ്ടറിനു ള്ള സ്ഥലം ദേവസ്വം കണ്ടെത്തും. ജീവനക്കാരെ നഗരസഭ നൽകും.
ക്ഷേത്രസന്നിധിയിൽ താലി കെട്ടുന്നവർക്ക് ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷന് സൗകര്യമൊരുക്കുന്നതിന് ഭരണ സമിതിയംഗങ്ങൾ പൂർണ പിന്തുണ നൽകി. ക്ഷേത്രനട പന്തലിലെ വൈജ യന്തി കെട്ടിടത്തിൽ രജിസ്ട്രേഷൻ കൗണ്ടറിന് അനുയോജ്യസ്ഥലം നിശ്ചയിക്കാൻ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനെ ചുമതലപ്പെടുത്തി.
താലികെട്ട് കഴിഞ്ഞ് വധൂവരന്മാർക്ക് നഗരസഭാ ഓഫീസിൽ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്ന ബുദ്ധി മുട്ടുകൾ ഇതോടെ ഒഴിവായികിട്ടും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments