പത്തേമാരി കടല്‍ വ്യവസായ രംഗത്തെ സുപ്രധാന അടയാളപ്പെടുത്തല്‍
അറബിക്കടലിന്‍റെ വ്യവസായിക മേഖലയില്‍ ഒരു കാലഘട്ടത്തിലെ സുപ്രധാന അടയാളപ്പെടുത്തലുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ച ജലവാഹനങ്ങളാണ് പത്തേമാരികളെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. സി.വൈ.എസ്.എഫ്. പ്രസിദ്ധീകരിച്ച് പൊന്നാനിയുടെ ചരിത്രകാരന്‍ ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ രചിച്ച പത്തേമാരി വിസ്മയങ്ങളുടെ തിരയടികള്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഒ ശംസു അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പുസ്തകം ഏറ്റുവാങ്ങി. എം അബ്ദുള്ളക്കുട്ടി രചിച്ച ഔഷധം അടുക്കളയില്‍ എന്ന പുസ്തകത്തിന്‍റെ കവര്‍ചട്ട പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. എംഇഎസ് പൊന്നാനി കോളേജില്‍ നടന്ന ചരിത്ര സെമിനാര്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. സാജിദ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷെബിന്‍ മഹബൂബ്, കെആര്‍ സുനില്‍, കെവി നദീര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പൊന്നാനിയില്‍ ജീവിച്ചിരിക്കുന്ന നൂറോളം പത്തേമാരി തൊഴിലാളികളെ ആദരിച്ചു. എംഎ ഹസീബ് പുസ്തക പരിചയം നടത്തി. ഒസി സലാഹുദ്ദീന്‍, ഹാജി കെ മുഹമ്മദ് കാസിം കോയ, എകെ ജബ്ബാര്‍, കെ കുഞ്ഞന്‍ബാവ മാസ്റ്റര്‍, മുഹമ്മദ് പൊന്നാനി, വി ഉസ്മാന്‍, പി മുഹമ്മദ്, കരീമുള്ള, പിപി സക്കീര്‍, യാസര്‍ അറഫാത്ത് എന്നിവര്‍ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments