ടേബിൾ ടോപ്പ് തയ്യൽ മെഷീൻ വിതരണം ചെയ്തു.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്‌കാരിക സമിതി എന്നിവയുടെ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയിലെ തയ്യൽ പ്രോത്സാഹനം പരിപാടിയിൽ അപേക്ഷകരായ 42 കുടുംബങ്ങൾക്ക് ടേബിൾ ടോപ്പ് തയ്യൽ മെഷീനും 90 കുടുംബങ്ങൾക്ക് തയ്യൽ മോട്ടോറും വിതരണം ചെയ്തു. നേരത്തെ 2 ഘട്ടങ്ങളിലായി അറുന്നൂറിലധികം കുടുംബങ്ങൾക്ക് നൽകിയതിന് പുറമേയാണ് മൂന്നാം മൂന്നാം ഫേസിൽ 42 കുടുംബങ്ങൾക്ക് 14500 രൂപ വിലവരുന്ന തയ്യൽ മെഷീനുകൾ 50 ശതമാനം സബ്സിഡിയിൽ വിതരണം ചെയ്തത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറമെമ്പാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. എം.വി ശ്രീധരൻ മാസ്റ്റർ, സി.എം ഷാജി, എം ശ്രീരാമനുണ്ണി മാസ്റ്റർ, കദീജ മൂത്തേടത്ത്, അഷ്‌റഫ് പൂച്ചാമം, കെ.വി റഫീഖ്, കെ.ടി അബ്ദുൽ ഗനി, മുഹമ്മദുണ്ണി മാനേരി, ഇസ്മായിൽ എ.എ, അൻഷാദ് എ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments