Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാന ചാമ്പ്യൻ സ്കൂൾ: ഐഡിയൽ കായിക താരങ്ങൾക്ക് പ്രൗഡോജ്ജ്വല സ്വീകരണം


സംസ്ഥാന ചാമ്പ്യൻ സ്കൂൾ: ഐഡിയൽ കായിക താരങ്ങൾക്ക് പ്രൗഡോജ്ജ്വല സ്വീകരണം

ചങ്ങരംകുളം: അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ തുടർച്ചയയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി സംസ്ഥാന തല ചാമ്പ്യൻമാരായ ഐഡിയൽ സ്കുളിലെ കായിക താരങ്ങൾക്കും സീനിയർ കോച്ച് ടോമി ചെറിയാൻ, ചീഫ് കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവർക്കും മലപ്പുറം ജില്ലാ അതിർത്തിയായ ചങ്ങരംകുളത്ത് ഉജ്വല വരവേൽപ്പ് നൽകി.

ജില്ലാ അതിർത്തിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഹാരാർപ്പണം നടത്തി സ്വികരിച്ചു.

തവനൂർ ഗ്രാമപഞ്ചായത്തും ഐഡിയൽ സ്കൂൾ മാനേജ്മെൻറും ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചങ്ങരംകുളം പൗരാവലിയും പോലീസ് ഓഫിസേഴ്സും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്.

തവനൂർ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, വൈസ് പ്രസിഡണ്ട് ശിവദാസൻ, ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി സഹീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം ഭാരവാഹികളായ പി പി ഖാലിദ്, ഉമർകുളങ്ങര, ഒ മൊയ്തുണ്ണി നാസർ ചങ്ങരംകുളം, പി പി ഷഹന, ഗീതാ ലാൽ, മെമ്പർ വി.കെ.എം ഷാഫി, സി.എം. യൂസഫ്, ചങ്ങരംകുളം സിഐ ബഷീർചിറക്കൽ, ഹരി നാരായണൻ, ഫ്രീ സ്റ്റെയിൽ ഫുഡ് ബോളർ അഖിൽ റാസി,
 എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദർ, ഐഡിയൽ മാനേജർ മജീദ് ഐഡിയൽ,
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, തുടങ്ങിയവർ കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമർപിച്ചു.

തുടർന്ന് അനൗൺസ്മെൻ്റ് വാഹനത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ചങ്ങരംകുളം മുതൽ ഐഡിയൽ കാമ്പസ് വരെ ആനയിച്ചുകൊണ്ട് വന്ന താരങ്ങൾക്ക് സ്കുളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ സ്വീകണം നൽകി.
സ്വീകരണ യോഗത്തിൽ 
സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ, വി മൊയ്തു, പി വി സിന്ധു, ഉഷ കൃഷ്ണകുമാർ ,ബിന്ദു മോഹൻ സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: സംസ്ഥാന കായികമേളയിൽ സ്കൂൾ തല ചാമ്പ്യൻ മാരായ ഐഡിയൽ സ്‌കൂളിലെ താരങ്ങളെ ജില്ലാ അതിർത്തിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments