Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഹൈസ്കൂൾ 84 - 85 ബാച്ച് സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു .


വെളിയങ്കോട് ഹൈസ്കൂൾ 84 - 85 ബാച്ച് സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു . 

വെളിയംകോട് ഹൈസ്കൂൾ 84 - 85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു .
എരമംഗലം മാട്ടേരി ഹാളിൽ ചേർന്ന ചടങ്ങ് ഡോ: ബാബു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു . മികവുറ്റ സേവനത്തിന് കേന്ദ്രസർക്കാരിൻ്റെ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ് കരസ്ഥമാക്കിയ 84 85 ബാച്ചിലെ വിദ്യാർത്ഥി കൂടിയായ വി കെ അബ്ദുൽ ഖാദർ എസ് പി ക്ക് സംഗമത്തിൽ ഉപഹാരം നല്കി ആദരിച്ചു . 

ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . എം ഇ എസ് സംസ്ഥാന ട്രഷറർ ഒ. വി സലാഹുദ്ദീൻ മുഖ്യാതിഥിയായി .

ചടങ്ങിൽ വെച്ച് അധ്യാപകരെ ആദരിച്ച് ഉപഹാരം നല്കി . ഗിരീഷ് മാസ്റ്റർ , വിജയമ്മ ടീച്ചർ , അബ്ദുളളക്കുട്ടി മാസ്റ്റർ , 
കെ. എം . അനന്തകൃഷ്ണൻ മാസ്റ്റർ ടി.പി. കേരളീയൻ , പൂർവ്വ വിളായ വി.കെ. അബ്ദുൾ ഖാദർ , യു. അബ്ദുൾ കരീം , സി.സി. ഗഫൂർ ,  
കെ. പ്രീത , പി. പി. നൗഷാദ് , ടി. കുമാരൻ , ജാസ്മിൻ , ടി. രവി , ഹൈദർ ഇ.പി. തുടങ്ങിയവർ സംസാരിച്ചു . എം.ടി. നജീബ് , സ്വാഗതവും , ഇ. ശിവാനന്ദൻ നന്ദിയും പറഞ്ഞു . 84 - 85 - ബാച്ചിലെ വിദ്യാർത്ഥികളുടെയും , കുടുംബാഗങ്ങളുടെയും വിവിധ കലാ - പരിപാടികൾ നടന്നു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments