സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും വ്യാഴാഴ്ച
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും സെപ്റ്റംബർ ഏഴിന് വ്യാഴാഴ്ച പുറങ്ങ് പൂച്ചാമം ബീവൂസ് ലോഞ്ചിൽ നടക്കും.
യുണൈറ്റഡ് കടവ്, ഹരിയാലി സാംസ്‌കാരിക സമിതി, ലെജൻഡ്സ് കടവ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. പൊന്നാനി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഇ.ടി സുരേഷ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ സംബന്ധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200 പേർക്കും ക്യാമ്പിൽ നേരിട്ട് എത്തുന്ന 100 പേർക്കും കൂടി ആകെ 300 പേർക്ക് സൗജന്യമായി ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വാർത്താ സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, അഷ്റഫ് പൂച്ചാമം, മുഹമ്മദ് റമീസ്, എ.വി അസ് ലം, സാബിർ എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments