Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ഹെഡ് മാസ്റ്റേഴ്സ് ഫോറം നിവേദനം നൽകി


സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ഹെഡ് മാസ്റ്റേഴ്സ് ഫോറം നിവേദനം നൽകി

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു സ്കൂൾ തുറന്നു മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും ചിലവായ തുക പ്രധാന അധ്യാപകർക്ക് ഇതുവരെ ലഭ്യമായിട്ടില്ല. 2016ലെ വിലനിലവാരം അനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ വിതരണത്തിന് ഇപ്പോഴും ലഭിക്കുന്നത്. ഒരു കുട്ടിക്ക് എട്ട് രൂപ എന്നത് (പാൽ മുട്ട അടക്കം )തികച്ചും അപര്യാപ്തമാണ്. ഇതുപോലും സമയത്തിന് ലഭിക്കാത്തത് പ്രധാനാധ്യാപക രെ വലിയ കടക്കെണിയിലേക്ക് ആണ് തള്ളിവിട്ടിരിക്കുന്നത്. 130 കോടിയുടെ ബാധ്യതയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .

കുടിശ്ശിക കിട്ടാൻ ഇനിയും വൈകിയാൽ ഉച്ചഭക്ഷണ പദ്ധതി നിർത്തി വെക്കാൻ നിർബന്ധിരാവുമെന്നും
 ഉച്ചഭക്ഷണ ഫണ്ട് സമയബന്ധിതമായി ലഭ്യമാക്കണമെന്ന്യം തുക മുൻകൂറായി ലഭ്യമാക്കണമെന്നും കാലാനുസൃതമായി തുക വർധിപ്പിക്കണമെന്നും പൊന്നാനി ഹെഡ് മാസ്റ്റേർസ് ഫോറം ആവശ്യപ്പെട്ടു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments