ലഹരിമുക്ത മാറഞ്ചേരി: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ നിലവിൽ വന്നു.
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിക്കുന്നതിനും വേണ്ടി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രൂപം നൽകിയ "ലഹരിമുക്ത മാറഞ്ചേരി" എന്ന സന്നദ്ധ സംഘടനയുടെ ലോഞ്ചിംഗ് പ്രമുഖ മോട്ടിവേറ്റർ കെ.വി.സുരേഷ്കുമാർ (കണ്ണൂർ )നിർവ്വഹിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന പ്രവർത്തന പരിപാടിയും പ്രഖ്യാപിച്ചു. ലോഞ്ചിംഗ് സമ്മേളനം മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അജിത് കോളാടി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.
ഡോ.കെ.എച്ച്.അബ്ദുൾ ലത്തീഫ്, എം.ടി. നജീബ് എന്നിവർ പ്രസംഗിച്ചു.*
*ആരോഗ്യ സർവ്വകലാശാല നടത്തിയ എം.ഡി. ( പത്തോളജി) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാറഞ്ചേരി സ്വദേശി ഡോ. വാസിഖ് നുവൈദിന്റെ ഭാര്യ ഡോ.നഫ്‌ലയെ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ ഉപഹാരം വിതരണം ചെയ്തു.
എ.അബ്ദുൾ ലത്തീഫ് സ്വാഗതവും അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments