പുത്തൻപള്ളി സന്ദർശിക്കുന്നവർക്ക് മതവിശ്വാസം എന്താണെന്ന് പഠിക്കാനാവും - മന്ത്രി എ.കെ. ശശീന്ദ്രൻ
ഇന്ത്യയിൽ മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ പെരുമ്പടപ്പ് പുത്തൻപള്ളി സന്ദർശിക്കുമ്പോൾ മതവിശ്വാസം എന്താണെന്ന് പഠിക്കാനാവുമെന്നും ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ജീവിതവും തിരിച്ചറിയണമെന്നും സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ പ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിൽ ശ്രദ്ധേയമായ പ്രദേശമാണ് പെരുമ്പടപ്പും വന്നേരിയുമെല്ലാം ഉൾപ്പെടുന്ന വന്നേരിനാട്. ആ പ്രദേശത്തിന്റെ പ്രൗഢിയോടെ നിലനിർത്തുന്നതിൽ നാട്ടുകാർക്ക് കഴിയുന്നുവെന്നതിന്റെ തെളിവാണ് 113 -വർഷമായിട്ടും പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരെ സ്‌മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടപ്പ് പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ 113-ാമത് ആണ്ടുനേർച്ച സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡൻറ് അഷ്‌റഫ് ചെങ്ങനാത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ്, ഷക്കീർ വീട്ടിലവളപ്പിൽ, ഷബീർ ചിറ്റോത്തയിൽ, ഫൈസൽ പാടിയോടത്ത്, സി. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments