Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു



ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

വായനശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ അംശകച്ചേരിയിൽ നടന്ന സദസ്സ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. സദസ്സിൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.വി. മുകുന്ദൻ , അഡ്വ. കെ. വിജയൻ , എം. വാസുദേവൻ നമ്പൂതിരി , വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി. പ്രകാശ് സ്വാഗതവും എം. ജയരാജ് നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments