സാംസ്കാരിക ഫാഷിസത്തെ ചെറുക്കുക. ഡോ. നഹാസ് മാള
മാറഞ്ചേരി: സമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും വളർത്തുന്ന സാംസ്കാരിക ഫാഷിസത്തെ ചെറുക്കാൻ രാജ്യത്തിൻ്റെ ഭാവിയിൽ താൽപര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള പറഞ്ഞു.
ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കുന്നവർ പോലും അവരുടെ സാംസ്കാരിക യുക്തിയെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന ഒരു ദുരവസ്ഥ ഇവിടെ നിലനില്ക്കുന്നു. ഇത് തിരിച്ചറിയാൻ മതേതര കക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.*
*ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി - പെരുമ്പടപ്പ് സംയുക്ത ഏരിയാ പ്രവർത്തക കൺവൻഷൻ പുറങ്ങ് ബ്ളാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈ.പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് എ.ടി. ഷറഫുദ്ധീൻ ,ജില്ല സെക്രട്ടറി സി.എച്ച് ബഷീർ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ കരീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച കൺവെൻഷനിൽ എ.സൈനുദ്ധീൻ സ്വാഗതവും പി.എം.അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments