Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിച്ചമാണ് തിരുദൂതർ :ജില്ലാ സെമിനാർ സെപ്റ്റമ്പർ: 22 ന് മാറഞ്ചേരിയിൽ



വെളിച്ചമാണ് തിരുദൂതർ :
ജില്ലാ സെമിനാർ സെപ്റ്റമ്പർ: 22 ന്
മാറഞ്ചേരിയിൽ

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന "വെളിച്ചമാണ് തിരുദൂതർ" എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ സമിതി നടത്തുന്ന സെമിനാർ സെപ്റ്റമ്പർ 22 വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സദാചാരം, ധാർമ്മികത - പ്രവാചക പാഠങ്ങൾ" എന്ന തലക്കെട്ടിൽ നടത്തുന്ന ജില്ലാ സെമിനാർ ജില്ലാ പ്രസിഡന്റ് ഡോ.നഹാസ് മാള ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈ.പ്രസിഡന്റ് സി.വി.ജമീല, വെളിയങ്കോട് സ്മാർട്ട് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്റ്റർ സാലിഹ് നിസാമി പുതുപൊന്നാനി, സലീം മമ്പാട് എന്നിവർ പങ്കെടുക്കും. ജില്ലാ വൈ.പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിക്കും.


വാർത്താ സമ്മേളനത്തിൽ ജില്ലാ വൈ.പ്രസിഡന്റ്റ് എം.സി. നസീർ , ജില്ലാ സമിതി അംഗം എ.അബ്ദുൾ ലത്തീഫ്, ഏരിയാ പ്രസിഡന്റ് വി.കുഞ്ഞിമരക്കാർ, സെക്രട്ടറി മണമൽ ജമാൽ എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments