തീരദേശ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകും പി പ്രസാദ്
തീരദേശ മേഖലയിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഇടതുപക്ഷ സർക്കാർ നൽകി തുടങ്ങി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിലൂടെ ഉന്നതങ്ങളിൽ എത്തുന്നതിന് എല്ലാവിധ പിന്തുണയും അവർക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ ഒപ്പം ഉണ്ടാകും എന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തീരദേശ മേഖലയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി പൊന്നാനി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ വനിതകൾക്കായുള്ള തയ്യൽ മെഷീൻ വിതരണവും മന്ത്രി നിർവഹിച്ചു. പൊന്നാനി മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ അജീന ജബ്ബാർ അധ്യക്ഷത വഹിച്ചു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ കെ ജബ്ബാർ, എഐവൈഎഫ് പൊന്നാനി മണ്ഡലം സെക്രട്ടറി എം മാജിദ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി പി മുജീബ് റഹ്മാൻ, എഐവൈഎഫ് പൊന്നാനി മുനിസിപ്പൽ പ്രസിഡൻ്റ് അഷ്ക്കർ വി വി, എം മൊയ്തുട്ടി, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു ആശവർക്കർ അസ്മ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments