മലബാർ എൻ ർ ഐ മീറ്റ് സംഘടിപ്പിച്ചു
മലബാർ എൻ ർ ഐ മീറ്റ് ഓഗസ്റ്റ് 5, 6 തീയതികളിൽ ചങ്ങരംകുളം FLG കൺവെൻഷൻ സെന്ററിൽ നടത്തപ്പെട്ടു. ബഹുമാനപെട്ട സ്പോർട്സ് റെയിൽവേ മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്ത പ്രൗഢഗംഭീരമായ ചടങ്ങിൽ പൊന്നാനി എം എൽ എ ശ്രീ പി നന്ദകുമാർ അധ്യക്ഷനായി. ചടങ്ങിൽ കോട്ടക്കൽ എം എൽ എ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായി. വഖഫ് ബോർഡ് ചെയര്മാന് ശ്രീ എം കെ സക്കീർ, കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ശ്രീ ടി എസ് പട്ടാഭിരാമൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ശ്രീ ഐ എം വിജയൻ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്, കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനർ Dr. സരിൻ, AAK മുസ്തഫ, ഫ്രണ്ട്ലൈൻ ഗ്രൂപ്പ് സി ഇ ഓ ശ്രീ ബി പി നാസ്സർ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖരും, വിവിധ പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുത്തു.
ക്ലീൻ ആൻഡ് ബ്യൂട്ടിഫുൾ വില്ലേജ്, സ്ത്രീ ശാക്തീകരണം, എന്നീ വിഷയങ്ങളെ കുറിച്ചുള്ള ടോക്ക് ഷോകൾ, നോർക്ക, എസ് ബി ഐ പ്രതിനിധികൾ തുടങ്ങിയവരുടെ പ്രവാസികൾക്കുള്ള വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽകരണം, ബിസിനസ്, പ്രൊഫഷണൽ, സ്പോർട്സ്, സാമൂഹിക രംഗത്തെ സേവനങ്ങൾക്കുള്ള ആദരങ്ങളും പരിപാടിയിൽ നിർവഹിച്ചു. സമാപന യോഗത്തിൽ മുൻ എം എൽ എ ശ്രീ വി ടി ബൽറാം, ഫ്രണ്ട്ലൈൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്രീ മുസ്തഫ കാരി, ഹോക്ക് ലോജിസ്റ്റിക്സ് സി ഇ ഓ ശ്രീ ബാബു കാളിയത്തയിൽ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments