Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്പെക്ട്രം ബഡ്സ് സ്കൂൾ ട്രസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു


സ്പെക്ട്രം ബഡ്സ് സ്കൂൾ ട്രസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു

പെരുമ്പടക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി ഒരുക്കിയ ട്രസ്റ്റ് ഷോപ്പിന്റെ ഉദ്ഘാടനം മാറഞ്ചേരി CHC അങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . 
ആശുപത്രിയിൽ എത്തുന്നവർക്കും പൊതു ജനങ്ങൾക്കും കുട്ടികൾ നിർമ്മിക്കുന്ന ക്ളീനിങ് ഉത്പന്നങ്ങൾ അതിൽ രേഖപ്പെടുത്തിയ വില അവിടെയുള്ള സംവിധാനത്തിൽ നിക്ഷേപിച്ചു എടുക്കാ വുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത് . 

ഭിന്ന ശേഷി കുട്ടികൾ അവർ പഠിക്കുന്ന സ്പെക്ട്രം ബഡ്‌സ് സ്കൂളിൽ വച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻകയ്യിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ സമൂഹത്തിന്റെ പരിഗണനക്കും പ്രചാരത്തിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു ..

ബ്ലോക്ക് വൈസ് പ്രെസ്‌ഡെന്റ് സൗദാമിനി ,
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ , ബ്ലോക്ക് മെമ്പർമാരായ പി . നൂറുദ്ധീൻ , പി . അജയൻ , CHC മെഡിക്കൽ ഓഫീസർ Dr ഹാഫിസ് , സ്പെക്ട്രം സ്കൂൾ ടീച്ചർ ആയിഷ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments