എയർഗണിൽ നിന്ന് വെടിയേറ്റ് മരിച്ച സംഭവം ദുരുഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
പെരുമ്പടപ്പ് ആമയം സ്വദേശിയായ ഷാഫി എയർഗണിൽ നിന്ന് വെടിയേറ്റ് മരിച്ച സംഭവം
ദുരുഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.
അബദ്ധമല്ല,ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ. കൃത്യമായി അന്വേഷണം വേണമെന്നും ആവശ്യം.
ഷാഫി വെടിയേറ്റ് മരിച്ചത് അബദ്ധത്തിലാണെന്നാണെന്ന മാധ്യമങ്ങളിൽ വന്ന വാർത്തകളും സമൂഹമാധ്യമങ്ങളിലും പ്രചരങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കൃത്യമായ അന്വഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കളും സഹോദരനും ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ എയർഗൺ പൊട്ടിയാണ് ഷാഫി കൊല്ലപ്പെട്ടത് എന്ന വാദം വിശ്വാസത്തിലെടുക്കാൻ കഴിയുന്നതല്ല.
പല തവണ വിളിച്ച് നിർബന്ധിച്ചാണ് ഷാഫിയെ സുഹൃത്ത് സജീവിന്റെ വീട്ടിലേക്ക് കൊണ്ട് പോവുന്നത്. അധിക സമയം കഴിയും മുമ്പ് തന്നെ ഷാഫിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ ഗൂഡാലോചന സംശയിക്കുന്നു.
പ്രധാന പ്രതിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചതെന്ന വാദം ഉയർത്തി കേസ് ഒതുക്കാൻ ഉദ്ധ്യോഗസ്ഥ തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നുമാണ് ആരോപണം.
നാട്ടുകാരുടെ നേതൃത്വത്തിൽ ഭാവിയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും മുഖ്യമന്ത്രി, ഡിജിപി, എസ്പി അടക്കമുള്ളവർക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനും തീരുമാനം
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments