ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും സന്നദ്ധപ്രവർത്തകർക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു മുതൽ പിഎച്ച്ഡി വരെ പഠിക്കുന്ന 36 വിദ്യാർത്ഥികൾക്കും നാല് സന്നദ്ധപ്രവർത്തകർക്കുമാണ് 50% സബ്സിഡിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് എംഡി പി.ബി നാസർ, ഒ.സി സലാഹുദ്ധീൻ, എം ശ്രീരാമനുണ്ണി മാസ്റ്റർ, നിഷാദ് അബൂബക്കർ, മുഹമ്മദുണ്ണി മാനേരി, ഇസ്മായിൽ എ.എ, എം.ടി നജീബ്, എൻ.കെ റഹീം, അഷ്‌റഫ് പൂച്ചാമം, വി റിയാസ് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments