തൃശൂര്‍ - പൊന്നാനി കോള്‍ നിലങ്ങളിലെ പാട ശേഖര സമിതി തെരഞ്ഞെടുപ്പ്; തൽസ്ഥിതി തുടരും
തൃശൂര്‍ - പൊന്നാനി കോള്‍ നിലങ്ങളിലെ പാട ശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ആക്‌ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണ തത്‌സ്ഥിതി തുടരാൻ മന്ത്രി കെ.രാജന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.
കാര്‍ഷിക വികസന മന്ത്രി പി. പ്രസാദ്, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ, പ്രിൻസിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിലവിലെ രീതി പിന്തുടര്‍ന്ന് കോള്‍ പാടങ്ങളില്‍ സമയബന്ധിതമായി കൃഷിയിറക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടിയന്തരമായി തയ്യാറാക്കാൻ റവന്യൂ, കൃഷി, ഇറിഗേഷൻ പ്രിൻസിപ്പല്‍ സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി
നിലവില്‍ എഫോമും ബിഫോമും സമര്‍പ്പിച്ച എല്ലാ പാടശേഖര സമിതികള്‍ക്കും എത്രയും വേഗം പമ്ബിംഗ് സബ്സിഡി അനുവദിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലകളിലെ വിവിധ വികസന പ്രശ്നങ്ങള്‍ നേരിട്ടറിയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28ന് തൃശൂരില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ ഇടിയഞ്ചിറ, ഏനാമാക്കല്‍ റഗുലേറ്ററുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments