Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരതാ ക്ലാസുകൾ തുടങ്ങി


പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരതാ ക്ലാസുകൾ തുടങ്ങി 

എരമംഗലം: കേരള സാക്ഷരമിഷന്റെ കീഴിൽ 2023 -24 അധ്യയന വർഷത്തെ തുടർ സാക്ഷരതാ ക്ലാസുകൾക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. എസ്.എസ്.എൽ.സി.,ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള ക്ലാസുകളാണ് മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങിയത്. ക്ലാസുകൾ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്‌തു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ് പി. ബീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.വി. അബ്ദുൽഅസീസ്, ലീനാമുഹമ്മദലി, കെ.സി. ശിഹാബുദ്ദീൻ, ടി. മാധവൻ, ടി ജമാലുദ്ദീൻ, അധ്യാപകരായ എ. മുഹമ്മദ്‌, യു.എം. ഫാറൂഖ്, ടി.എസ്. രൂപേഷ്, സാക്ഷരതാ പ്രേരകുമാരായ വി. ജയശ്രീ, മിനി, അജിത, കെ. സ്‌മിത തുടങ്ങിയവർ പ്രസംഗിച്ചു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com




Post a Comment

0 Comments