അങ്കണവാടി കെട്ടിടോദ്ഘടനം നിർവ്വഹിച്ചു
പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം
പി.നന്ദകുമാർ എം.എൽ എ നിർവ്വഹിച്ചു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,80,000 രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ. ഒ ഷംസു, ഷീന സുദേശൻ, നഗരസഭാ അംഗം നിഷാദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ രശ്മി,
അങ്കണവാടി നിർമ്മിക്കുന്നതിനായി
ഭൂമി വിട്ടുനൽകിയ സുനിൽ,വിനീത, അങ്കണവാടി വർക്കർ ലിജിത, ഷൈമ, എം. ഫസലു ,എ.ഡി.എസ് സജിത, കുഞ്ഞുമുഹമ്മദ്മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments