Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാജ്യത്തിന്റെ വികസനത്തിന് ആരോഗ്യ - വിദ്യാഭ്യാസ മേഖലയുടെ വളർച്ച അനിവാര്യമാണ് - ഡോ. എസ്.എസ്. ലാൽ


രാജ്യത്തിന്റെ വികസനത്തിന് ആരോഗ്യ - വിദ്യാഭ്യാസ മേഖലയുടെ വളർച്ച അനിവാര്യമാണ് - ഡോ. എസ്.എസ്. ലാൽ 

എരമംഗലം: ഒരു രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തികമായ വളർച്ച മാത്രമല്ല. ആരോഗ്യ - വിദ്യാഭ്യാസ മേഖലയുടെ വളർച്ചകൂടി അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്‌ധനും കോൺഗ്രസ് നേതാവുമായ ഡോ. എസ്.എസ്. ലാൽ പറഞ്ഞു. പാലപ്പെട്ടി ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് (ജി.സി.സി.) കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലപ്പെട്ടി ഉമ്മൻ‌ചാണ്ടി നഗറിൽ നടത്തിയ വിന്നേഴ്‌സ് മീറ്റ് -2023 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.സി.സി. വർക്കിങ് പ്രസിഡൻറ് ബി.എ. റാഫി അധ്യക്ഷത വഹിച്ചു. പാലപ്പെട്ടി ജി.സി.സി. പാലിയേറ്റീവ് എയ്‌ഡ്‌ സമർപ്പണവും എസ്.എ. അബൂബക്കർ സ്‌മാരക സ്‌കോളർഷിപ്പ് വിതരണവും ഡോ. എസ്.എസ്. ലാൽ നിർവഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെയും ഫിഷറീസ് വകുപ്പിൽനിന്ന് വിരമിച്ച എ.എ. അഷ്‌റഫിനെയും ചടങ്ങിൽ അനുമോദിച്ചു. ഡോ. ഹിലാൽ അയിരൂർ വിദ്യാർഥികൾക്കായി ക്ലാസെടുത്തു. കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത്, ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ, കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡൻറ് വി.കെ. അനസ്, ബ്ലോക്ക് സെക്രട്ടറി കെ.എസ്. ദിറാർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ്, ഹൈബൽ പാലപ്പെട്ടി, താജുദ്ദീൻ തോപ്പിൽ, മുഹമ്മദ്‌കുട്ടി വടക്കൂട്ട്, ഷഹീറലി അണ്ടത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments