ഏറ്റവും മികച്ച കർഷകനുളള പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്കാരം വെളിയങ്കോട് സ്വദേശിനി റംല ഹനീഫിന്
പൊന്നാനി: പ്രഥമ പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്ക്കാരത്തിന് വെളിയങ്കോട് സ്വദേശിനി റംല ഹനീഫ് അർഹയായി
എല്ലാ വർഷവും ചിങ്ങം ഒന്ന് കാർഷിക ദിനത്തിൽ താലൂക്കിലെ ഏറ്റവും മികച്ച കർഷകന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ പുരസ്കാരം നല്കുന്നതാണ്.
തിരൂർ തൈവളപ്പിൽ പരേതനായ കമ്മുകുട്ടിയുടെ മകളായ റംല ഹനീഫ് ഭർത്താവ് കെ ടി ഹനീഫ് ഹാജിക്കൊപ്പം വെളിയങ്കോട് ചക്കരമാക്കൽ
താമസിക്കുന്നു.
കാർഷിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്നതിന് ഭർത്താവ് ഹനീഫിൻറ പുർണ്ണമായ സഹായ സഹകരണവും പിന്തുണയും റംലക്ക് പ്രചോദനമായി മാറി.
രണ്ട് പേരും വെളിയങ്കോട് പഞ്ചായത്ത് പി സി ഡബ്ല്യു എഫ് കമ്മിറ്റിയുടെ പ്രധാന സാരഥികളാണ്.
15 കൊല്ലത്തോളം ദുബൈയിൽ പ്രവാസ ജീവിതം നയിച്ച ശേഷം 13 വർഷമായി നാട്ടിൽ സ്ഥിര താമസമാണ്.
വീടിനോട് ചേർന്ന അരയേക്കറോളം സ്ഥലത്തും , ഒരു ഏക്കറോളം വരുന്ന മറ്റു സ്ഥലത്തും പയർ, റാഗി, മഞ്ഞൾ , ബത്തക്ക, വെളളരി തുടങ്ങിയ കൃഷികളും , പശു മത്സ്യകൃഷി ഉൾപ്പെടെ നിരവധി സംരംഭങ്ങളുമാണ് റംല ഹനീഫിനെ അവാർഡിന് അർഹരാക്കിയത്.
കാർഷിക രംഗത്തെ പരിപോഷിപ്പിക്കാൻ പി സി ഡബ്ല്യു എഫിന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർഗ്രീൻ മുഖേന സ്ക്കൂൾ സ്ഥലം ഉൾപ്പെടെ പല കേന്ദ്രങ്ങളിലും പല തരത്തിലുളള കാർഷിക ഉത്പ്പന്നങ്ങൾ വിളയിച്ചെടുക്കാൻ ഇവർ ആത്മാര്‍ത്ഥ ശ്രമം നടത്തി വരുന്നു.
കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നു.
ഫാത്തിമത് ഫെമീന (ഖത്തർ) ഫയാസ് മുഹമ്മദ് (ദുബൈ) ഫാത്തിമത്ത് ഫർഹ: (എം ബി ബിഎസ് ഫൈനൽ) എന്നിവർ മക്കളാണ്.
ചിങ്ങം ഒന്ന് ആഗസ്ത് 17 വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക ദിന ചടങ്ങിൽ വെച്ച് പ്രഥമ പൊൻ കതിർ പുരസ്കാരം റംല ഹനീഫിന് സമർപ്പിക്കുന്നതാണ്.
തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികൾ, കൃഷി ഓഫീസർമാർ തുടങ്ങി കാർഷിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments