വിൻസിക്ക് അഭിനന്ദനങ്ങളുമായി പൊന്നാനി
ഉത്തരകേരളത്തിലെ ഒരുനാട്ടിന്‍പുറത്തുകാരിയെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവ്; 'രേഖ'യിലെ വിന്‍സി അലോഷ്യസിന്റെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ;
രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു, ഏറെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്,
രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയതുകൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
ഉത്തരകേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ പ്രാദേശികത്തനിമയാര്‍ന്ന സ്വഭാവവിശേഷങ്ങളും പ്രണയവും,പ്രതിരോധവും, തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന് പുരസ്‌കാരം എന്നാണ് രേഖയിലെ വിന്‍സിയുടെ അഭിനയത്തെ ജൂറി വിശേഷിപ്പിച്ചത്. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പൊന്നാനിയിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പൊന്നാനിയിലെ വസതിയിലെത്തി അഭിന്ദനങ്ങൾ അർപ്പിക്കുന്നത് തുടരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments