Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തീരവാസികളോടുള്ള അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റും. പി.കെ ഫിറോസ്


തീരവാസികളോടുള്ള അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റും. പി.കെ ഫിറോസ്


തീരദേശ ജനതയോടും, മത്സ്യത്തൊഴിലാളികളോടുമുള്ള ഇടതുപക്ഷത്തിന്റെ അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
പൊന്നാനി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർച്ചയായി ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികളാണ് പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കടൽ ഭിത്തിക്ക് വേണ്ടി ബജറ്റിൽ കോടികൾ വാഗ്ദാനം ചെയ്യുകയല്ലാതെ തീരജനതക്കായി സ്പെഷ്യൽ പാക്കേജ് പോലും പ്രഖ്യാപിക്കാൻ ഇവിടുത്തെ ജനപ്രതിനിധിക്ക് കഴിയുന്നില്ല. തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി കടലോര ജനതക്ക് വേണ്ടി യാതൊന്നും ചെയ്യാനാവാതെ കേവലമൊരു "പുരാവസ്തു മന്ത്രിയായി" മാറിയിരിക്കുകയാണ്. കാലവർഷം കനത്തിട്ടും, കടലാക്രമണം രൂക്ഷമായിട്ടും ജനപ്രതിനിധിയോ, സർക്കാരോ കടൽ ഭിത്തിക്ക് വേണ്ടി ഒന്നും ചെയ്യാനാവാതെ പൂർണ്ണമായും പൊന്നാനി തീരത്തെ കൈവിട്ട സ്ഥിതിയിലാണുള്ളതെ ന്നും പി.കെ ഫിറോസ് പറഞ്ഞു. പൊന്നാനി ജിം റോഡിൽ നിന്ന് ആരംഭിച്ച ബഹുജന റാലി എം.എൽ.എ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ ബിയ്യം അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.പി യൂസഫലി, ജനറൽ സെക്രട്ടറി സി.എം യൂസഫ്,അഹ്മദ്‌ ബാഫഖി തങ്ങൾ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ കെ.എ ബക്കർ, മണ്ഡലം ഭാരവാഹികളായ സി.കെ അഷറഫ്, കെ.വി റഫീഖ്, എ.എ റഊഫ്, മുനീർ ചിറവല്ലൂർ, അഡ്വ. നിയാസ്,ഫവാസ് കിഴിക്കര,വി.വി ഹമീദ്, ടി.കെ അബ്ദുൽ റഷീദ്,കെ.ആർ റസാഖ്,കാദർ കടവ്, പി.കെ അഷറഫ്, കെ.കെ ബീരാൻകുട്ടി, മജീദ് കല്ലുങ്ങൽ, ഉമ്മർ തലാപ്പിൽ,അഷ്‌ഹർ പെരുമുക്ക്, റാഷിദ്‌ കോക്കൂർ, ഫർഹാൻ ബിയ്യം, ടി.കെ അബ്ദുൽ ഗഫൂർ, ടി.പി മുഹമ്മദ്‌ സംസാരിച്ചു.
എൻ. ഫസലുറഹ്മാൻ, ഇല്യാസ് മൂസ,ഷെബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്,സലീം ഗ്ലോബ്, ഷാഫി ചെറവല്ലൂർ, ഷെരീഖ് പനമ്പാട്, അൻസാർ പുഴമ്പ്രം നേതൃത്വം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments