കെ എസ് ചിത്രയേ വരച്ച്, സമ്മാനിച്ച് സഞ്ജീവ്
കലയുടെ മുന്നിൽ പരിമിതികൾ ഇല്ലെന്നു തെളിയിച്ച കലാകാരനാണ് സഞ്ജീവ്. തന്റെ ഏറ്റവും പ്രിയ ഗായികയായ കെ.എസ് ചിത്രയുടെ പടം വരച്ച് തന്റെ അധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യത്തിൽ കെ.എസ് ചിത്രക്ക് തന്നെ സമ്മാനിക്കാൻ ആയ സന്തോഷത്തിലാണ് സഞ്ജീവ് ഇപ്പോൾ. "തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണ് ഇതെന്ന് സഞ്ജീവ് പറഞ്ഞു'
തന്റെ ശാരീരിക പരിമിതികൾ മറികടന്നു കൊണ്ട് കലാ ലോകത്ത് തന്റെതായ ഇടം കണ്ടെത്തുകയാണ് ഈ യുവാവ്. വൈകല്യമുള്ള കരങ്ങൾ കൊണ്ട് ചിത്രമൊരുക്കിയാണ് സഞ്ജീവ് തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.
വെളിയങ്കോട് എം ടി എം കോളേജിലെ ബി. കോം അവസാന വർഷ വിദ്യാർത്ഥിയായ സഞ്ജീവ് കാമ്പസിലേയും തരമാണ്. ഇതിനകം സഞ്ജീവ് ഓട്ടേറെ ചിത്ര രചന പെൻസിൽ, ചിത്ര രചന ജലച്ചായം മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനം വാങ്ങിയിട്ടുണ്ട്.
ജന്മനാ തന്നെ അംഗ വൈകല്യമുണ്ടെങ്കിലും സർഗ ശേഷിയെ തിരിച്ചറിയാൻ വൈകിയില്ല എന്നതാണ് സഞ്ജീവിനെ അടയാളപ്പെടുത്തുന്നത്. ചെറുപ്പം മുതലേ തന്റെ ചെറു കൈകൾക്കിടയിൽ പെൻസിലുകൾ ചേർത്ത് പിടിച്ചാണ് വരച്ചു തുടങ്ങിയത്. വരകളിലെ മനോഹാരിത ദൃശ്യപ്പെട്ടപ്പോൾ അമ്മാവനും ആർട്ടിസ്റ്റുമായ മണികണ്ഠൻ എന്നവരാണ് ആദ്യമായി സഞ്ജീവിനെ കലാ മേഖലയിലേക്ക് കൈ പിടിച്ചുയർത്തിയത്. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനം കൂടി കിട്ടിയപ്പോൾ ചിത്രങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. തുടർന്ന് മൂന്ന് വർഷം വിജയ് ആർട്ട് കോളേജിൽ പഠിക്കുകയും ചെയ്തു. പിന്നീട് വരകളിൽ നിറം പുരട്ടി തുടങ്ങി, ചായം നൽകിയുള്ള ചിത്രങ്ങളാണ് സഞ്ജീവിന്റെ കലാ വൈഭവത്തിന്റെ അഴക് കൂട്ടിയത്.
യൂത്ത് ഫെസ്റ്റിവലുകളിലും മറ്റു കലാ മത്സരങ്ങളിലും നിറസാന്നിധ്യമാണ് സഞ്ജീവ്.
പനമ്പാട് സ്വദേശികളായ സന്തോഷ് -ധന്യ എന്നീ ദമ്പതികളുടെ മൂത്ത മകനാണ് സഞ്ജീവ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments