കെട്ടിട നിർമ്മാണ അനുമതി ഫീസ് വർദ്ധന : ഭേദഗതി ആവശ്യപ്പെട്ട് പ്രമേയം പാസാക്കി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് .
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അപേക്ഷ ഫീസ് , പെർമിറ്റ് ഫീസ് , റെഗുലറൈസേഷൻ ഫീസ് എന്നിവ ഭീമമായി വർദ്ധിപ്പിച്ച സർക്കാർ നടപടി ഭേദഗതി ചെയ്യണമെന്ന് , വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . 2019ലെ കേരള പഞ്ചായത്ത് / നഗരസഭ കെട്ടിടം നിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്തി ഇറക്കിയ ഉത്തരവിലാണ് കെട്ടിട നിർമ്മാണ അനുമതിക്ക് ഭീമമായ ഫീസ് നിശ്ചയിച്ചിട്ടുള്ളത് സാധാരണക്കാരന് താങ്ങാവുന്നതിൽ അധികം അമിതഭാരമാണ് സർക്കാർ ചുമത്തിയിട്ടുള്ളതെന്നും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ കെട്ടിട നിർമ്മാണ അനുമതി ഫീസ് വർദ്ധനവ് കർഷകർ ,
കർഷകക തൊഴിലാളികൾ ,
മത്സ്യതൊഴിലാളികള്‍ മറ്റു തൊഴിലാളികൾ തുടങ്ങി സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് താങ്ങാവുന്നതിലും കൂടുതലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി .
സംസ്ഥാന സർക്കാരിന്റെതയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും തനത് വരുമാന വർദ്ധനവിന് ഇത്തരം ഫീസുകളും മറ്റും കാലോചിതമായി പരിഷ്കരിക്കേണ്ടതാണെന്നും എന്നാൽ സാധാരണക്കാരായ പൊതുജനങ്ങളുടെ വീട് എന്ന സ്വപ്നങ്ങളിൽ കരിനിഴല്‍ വീഴ്ത്തുന്ന വിധത്തിലുള്ള ഇപ്പോഴത്തെ ഭീമമായ ഫീസ് അംഗീകരിക്കാനാവാത്തതിനാല്‍ വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ അനുമതി ഫീസ് ഭേദഗതി ചെയ്യണമെന്ന് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് പിന്താങ്ങിയ പ്രമേയത്തെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , റംസി റമീസ് ഗ്രാമപഞ്ചായത്ത് അംഗം ഷെരീഫ മുഹമ്മദ് തുടങ്ങിയവര്‍ പിന്തുണച്ച് സംസാരിച്ചു .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തിൽ സാധാരണക്കാരന് താങ്ങാവുന്നതിലധികം ഭാരമാണ് സർക്കാർ ചുമത്തിയിട്ടുളളതെന്നും , സാധാരണക്കാരായ ജനങ്ങളുടെ വീടെന്ന സ്വപ്നത്തിൽ കരിനിഴല്‍ വീഴ്ത്തുന്നു എന്ന പരാമർശത്തിലും 9 എൽഡിഎഫ് മെമ്പർമാരുടെ വിയോജിപ്പ് ഭരണസമിതി യോഗത്തിൽ രേഖപ്പെടുത്തി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments