വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കർഷക ദിനാഘോഷ സ്വാഗതസംഘം യോഗം ചേർന്നു .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെയും
കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .
ആഗസ്റ്റ് 17 - ന് കർഷക ദിനം സമുചിതമായി ആഘോഷിക്കുന്നതിനും , കർഷകദിനാഘോഷത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ കൃഷി കൂട്ടങ്ങൾ രുപീകരിക്കുന്നതിനും , കൃഷി കൂട്ടങ്ങൾ നടീൽ ഉദ്ഘാടനം സംഘടിപ്പിക്കുന്നതിനും , യോഗം തീരുമാനിച്ചു .
കർഷക ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് മികച്ച ജൈവ കർഷകൻ , മുതിർന്ന കർഷകൻ , വിദ്യാർത്ഥി കർഷകർ , മുതിർന്ന നെൽ കർഷകൻ എസ് . സി . കർഷകൻ , വനിത കർഷക , തുടങ്ങിയവരേയും , മികച്ച , ക്ഷീര , മത്സ്യ കർഷകനേയും ആദരിക്കുന്നതിനും യോഗം തീരുമാനിച്ചു .
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , വാർഡ് മെമ്പർമാരായ റസ്ലത്ത് സെക്കീർ , കെ . വേലായുധൻ , സുമിത രതീഷ് , ഹസീന ഹിദായത്ത് , പി. പ്രിയ , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
സി.കെ . പ്രഭാകരൻ , വി. പി. അലി , സുരേഷ് പാട്ടത്തിൽ ,
പി. അശോകൻ , വേലായുധൻ പത്തിരം , സി.ഡി. എസ് . ചെയർപേഴ്സൺ പുഷ്പലത , രാജൻ പാലപ്പെട്ടി , ബിനു ഗ്രാമം , തുടങ്ങിയവർ സംസാരിച്ചു .
കാർഷിക വികസന സമിതി അംഗങ്ങൾ , പാടശേഖര സമിതി ഭാരവാഹികൾ , തുടങ്ങിയവർ പങ്കെടുത്തു . കുഷി ഓഫിസർ . വി.കെ. ല മിന സ്വാഗതവും , ക്യഷി അസിസ്റ്റൻ്റ് ദീപ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments