മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ ശയന ഉപരോധത്തിൽ സംഘർഷം.
പോലീസ് മൈക്ക് പിടിച്ചുവാങ്ങിയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്
മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ ശയന ഉപരോധത്തെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് നേരിയ സംഘർഷത്തിന് വഴിവെച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ സ്തംഭനം ഉന്നയിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ശയന ഉപരോധത്തെ തുടർന്ന് പഞ്ചായത്ത് ജീവനക്കാരെ ഓഫീസിനുള്ളിലേക്ക് കയറ്റിവിടാൻ പോലീസ് ശ്രമിക്കുന്നിടയാണ് ഉന്തും തള്ളും ഉണ്ടായത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മുസ്തഫ വടമുക്ക് പോസ്റ്റ് പ്രസംഗിക്കുന്നതിനിടെ പ്രസംഗം തടസ്സപ്പെടുത്താൻ പെരുമ്പടപ്പ് സി ഐ സി. രമേശ് ശ്രമിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കിയത്.
ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, തെരുവ് വിളക്കുകൾ കത്തിക്കുക, തുറാണം ബണ്ടിലേക്കുള്ള യാത്രാ സുഗമമാക്കുക അടച്ചിട്ടിരിക്കുന്ന പുളിക്കകടവ് തൂക്കുപാലം യാത്രയോഗ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ശയന ഉപരോധം നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments