പുരോഗമന കലാ സാഹിത്യ സംഘം പൊന്നാനി നഗരസഭ കൺവെൻഷൻ സംഘടിപ്പിച്ചു
പുരോഗമന കലാ സാഹിത്യ സംഘം പൊന്നാനി നഗരസഭ കൺവെൻഷൻ കവിയും, പു. ക. സ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഡോ. ഹരിയാനന്ദ കുമാർ ഉദ്ഘാടനം ചെയ്തു. നിർമ്മിതബുദ്ധി :ചരിത്രം, നൈതികത,രാഷ്ട്രിയം എന്ന വിഷയത്തിൽ കോഴിക്കോട് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പഠനവിഭാഗം തലവൻ ഡോ. ലജീഷ് വി എൽ പ്രഭാഷണം നടത്തി. ശിവദാസൻ കോളക്കോട്ടിന്റെ കവിതാസമാഹാരമായ 'വസന്തപഞ്ചമി രാത്രി' യുടെ പ്രാദേശിക പ്രകാശനം ഡോ. ഹരിയാനന്ദകുമാർ , പു ക സ ജില്ലാ കമ്മിറ്റിയംഗം പി ഇന്ദിരക്ക് നൽകികൊണ്ട് നിർവഹിച്ചു. മോഹനൻ കുറ്റീരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹബീബ് റഹ്മാൻ കെ വി അദ്ധ്യക്ഷതവഹിച്ചു. പ്രൊ. ഇമ്പിച്ചിക്കോയ തങ്ങൾ, റിയാസ് പഴഞ്ഞി എന്നിവർ സംബന്ധിച്ചു. ശിവദാസ് കോളക്കോട്ട് നന്ദി പറഞ്ഞു.
പു. ക. സ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
അബ്ദുൽ കലാം - പ്രസിഡന്റ്
ബാബു പടിയത്ത് - വൈസ് പ്രസിഡന്റ്റ്
സലാം ഒളാട്ടയിൽ - വൈസ് പ്രസിഡന്റ്
ശിവദാസൻ കോളക്കോട്ട് - സെക്രട്ടറി
ബാബു താണിക്കാട്ട് - ജോയിന്റ് സെക്രട്ടറി
താജ് ബക്കർ - ജോയിന്റ് സെക്രട്ടറി
ഷിംന കെ - ട്രഷറർ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments